നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഏഴ് ശതമാനമായി നിലനിര്‍ത്തി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി). 2024ല്‍ രാജ്യം 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. അതേസമയം വികസ്വര ഏഷ്യൻ മേഖലയിലെ വളര്‍ച്ച നേരത്തെ പ്രവചിച്ചിരുന്ന 4.3ല്‍ നിന്നും 4.2 ശതമാനമായി വെട്ടിക്കുറച്ചു. 2024ല്‍ 4.6 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രവചനം. എന്നാല്‍ വളര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയവയില്‍ മറ്റ് ലോക രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വര ഏഷ്യ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും എഡിബിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary:GDP growth in the country is seven percent
You may also like this video