Site iconSite icon Janayugom Online

ജിഡിപി വളര്‍ച്ച കുറയും: മൂഡിസ്

ഇന്ത്യയുടെ വളര്‍ച്ച നിരക്ക് പ്രതീക്ഷിച്ചതില്‍ നിന്നും പിന്നോട്ടായിരിക്കുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ്. 9.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് മൂഡീസ് നേരത്തെ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇന്ധനത്തിന്റെയും വളത്തിന്റെയും വില വര്‍ധന രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്ന് മൂഡീസ് വിലയിരുത്തുന്നു. 9.1 ആണ് പുതുക്കിയ വളര്‍ച്ചാ അനുമാനം.

2022 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ശതമാനമായിരുന്ന ഇന്ത്യയുടെ വളര്‍ച്ച 2022–23 സാമ്പത്തിക വര്‍ഷത്തില്‍ 9.5 ആയി ഉയരുമെന്നായിരുന്നു കഴിഞ്ഞമാസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിഎസ്ടി പിരിവിലെയും ചില്ലറ വില്പനരംഗത്തെയും ഉണര്‍വ് കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയെ മികച്ച വളര്‍ച്ചയിലേക്ക് എത്തിക്കുമെന്ന് കരുതിയിരുന്നെങ്കിലും വില വര്‍ധനയും വിതരണമേഖലയിലെ തടസങ്ങളുംപ്രതികൂലമായി ബാധിച്ചുവെന്നും മൂഡിസ് വിലയിരുത്തുന്നു.

അതേസമയം യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളുടെ സമ്പദ് രംഗവും സമ്മര്‍ദം നേരിടുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്‌രംഗം പിടിച്ചുനിന്നതായി റിസര്‍വ് ബാങ്ക് വിലയിരുത്തി. ആഗോളതലത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്‌രംഗം സ്ഥിരതയോടെ നേട്ടമുണ്ടാക്കിയെന്ന് ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനില്‍ പറയുന്നു.

കോവിഡ് മൂന്നാം തരംഗത്തെ കാര്യക്ഷമമായി മറികടക്കാന്‍ സാധിച്ചെന്നും ബുള്ളറ്റിനിലുണ്ട്. മാക്രോ എക്കണോമിക് രംഗം കോവിഡ് പൂര്‍വഘട്ടത്തിലേതിന് സമാനമായ കുതിപ്പ് വീണ്ടെടുത്തുന്നുവെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു.

eng­lish sum­ma­ry; GDP growth to slow: Moody’s

you may also like this video;

Exit mobile version