Site iconSite icon Janayugom Online

അവയവദാനത്തിലും ലിംഗ അസമത്വം; 80 ശതമാനവും പുരുഷന്മാര്‍ക്ക്

മരിച്ചവരില്‍ നിന്നും ജീവിച്ചിരിക്കുന്നവരില്‍ നിന്നുമായി ദാനം ലഭിച്ച അവയവങ്ങള്‍ സ്വീകരിച്ചതില്‍ 80 ശതമാനവും പുരുഷന്മാരെന്ന് റിപ്പോര്‍ട്ടുകള്‍. 1995 മുതല്‍ 2021 വരെയുള്ള രണ്ട് പതിറ്റാണ്ടിലധികമുള്ള കണക്കുകളിലാണ് അതീവഗുരുതരമായ ലിംഗ അസമത്വം നിലനില്‍ക്കുന്നത്. ലോക‌്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ആരോഗ്യ സഹമന്ത്രി എസ് പി സിങ് ബാഗേല്‍ നല്‍കിയ മറുപടിയിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി കുറുവ ഗോരന്തല മാധവാണ് ചോദ്യമുന്നയിച്ചത്. 

36,640 അവയവമാറ്റങ്ങളാണ് 2021 വരെ നടത്തിയിട്ടുള്ളത്. ഇതില്‍ 29,695 എണ്ണം പുരുഷന്മാരിലും 6945 എണ്ണം സ്ത്രീകളിലുമാണ്. 4:1 ആണ് അനുപാതം. അവയവമാറ്റത്തിന് വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം 2019ല്‍ 27.6 ആയിരുന്നത് 2022 ആയപ്പോള്‍ 30 ശതമാനമായി ഉയര്‍ന്നു.
അവയവദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ നടത്താന്‍ ദേശീയ അവയവ ദാന പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് മറുപടി പ്രസംഗത്തില്‍ ബാഗേല്‍ പറഞ്ഞു. 

Eng­lish Summary:Gender inequal­i­ty in organ dona­tion; 80 per­cent for men
You may also like this video

Exit mobile version