Site iconSite icon Janayugom Online

എട്ട് ട്രെയിനില്‍ ജനറല്‍ കോച്ച് കൂട്ടും:ജനുവരി മുതല്‍ നടപ്പാക്കും

യാത്രാദുരിതം രൂക്ഷമായതോടെ ദക്ഷിണ റെയിൽവേ 15 ജോഡി ട്രെയിനിൽ ജനറൽകോച്ചിന്റെ എണ്ണം നാലാക്കി. കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന എട്ടുജോഡി ട്രെയിനുകൾക്കാണ്‌ പ്രയോജനം ലഭിക്കുക. ജനുവരിയിലെ വിവിധ തീയതികളിൽ തീരുമാനം പ്രാബല്യത്തിൽ വരും.
ജനറല്‍ കോച്ച് കൂട്ടിയ ട്രെയിനും, തീയതിയും ചെന്നൈ സെൻട്രൽ–-നാഗർകോവിൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(12689), നാഗർകോവിൽ–- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌( 12690) – യഥാക്രമം ‑ജനുവരി 17,19, ചെന്നൈ സെൻട്രൽ–- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(12695), തിരുവനന്തപുരം സെൻട്രൽ–- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ ( 12696) –-ജനുവരി 22, 23, ചെന്നൈ സെൻട്രൽ–- ആലപ്പുഴ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(22639), ആലപ്പുഴ –-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌( 22640) –-ജനുവരി 20,21 ‚തിരുവനന്തപുരം സെൻട്രൽ–- മധുര അമൃത എക്‌സ്‌പ്രസ്‌ (16343) , മധുര എക്‌സ്‌പ്രസ്‌–-തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്‌( 16344)–- ജനുവരി 20,21,കൊച്ചുവേളി–- നിലമ്പൂർ റോഡ്‌ രാജ്യറാണി എക്‌സ്‌പ്രസ്‌(16349), നിലമ്പൂർ റോഡ്‌–- കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ്‌ ( 16350). ജനുവരി 19,20,എറണാകുളം–-വേളാങ്കണ്ണി എക്‌സ്‌പ്രസ്‌( 16361), വേളാങ്കണ്ണി–- എറണാകുളം എക്‌സ്‌പ്രസ്‌ (16362). ജനുവരി 18,19 പുതുച്ചേരി –-മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌ (16855), മംഗളൂരു സെൻട്രൽ–- പുതുച്ചേരി എക്‌സ്‌പ്രസ്‌(16856)–-ജനുവരി 16,17,ചെന്നൈ സെൻട്രൽ–- പാലക്കാട്‌ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌(22651), പാലക്കാട്‌–-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌( 22652)–- ജനുവരി 20, 21. 

Exit mobile version