Site iconSite icon Janayugom Online

പൊതുവായ വോട്ടര്‍ പട്ടിക: സുപ്രീം കോടതിയില്‍ ഹര്‍ജി

പാര്‍ലമെന്റ്-അസംബ്ലി-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പൊതുവായ വോട്ടര്‍ പട്ടിക വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. എ ജി വൈദ്യസഹായമാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
തിരിച്ചറിയല്‍ കാര്‍ഡുണ്ടായിട്ടും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ടു രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക. തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നിയിച്ചിട്ടുണ്ട്. ആധാര്‍ നിയമത്തിലോ ജനപ്രാതിനിധ്യ നിയമത്തിലോ അനുശാസിക്കാത്ത ഇത്തരത്തിലെ ബന്ധപ്പെടുത്തല്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പു കമ്മിഷനും നല്‍കാന്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദ്ദേശിച്ചു.

Eng­lish Sum­ma­ry: Gen­er­al Elec­toral Roll: Peti­tion to Supreme Court

You may like this video also

Exit mobile version