Site iconSite icon Janayugom Online

ചൂടില്‍ നിന്ന് ആശ്വാസം നേടാം; എ.സി ഹെൽമറ്റ് കണ്ടുപിടിച്ച് വിദ്യാര്‍ത്ഥികള്‍

രാജ്യത്ത് ചൂട് കൂടി വരിരുമ്പോള്‍ പകൽ സമയത്തെ ചൂടിൽ നിന്ന് ചെറിയൊരു ആശ്വാസം നേടുന്നതിനായി പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് വഡോദര ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർഥികൾ.

എയർകണ്ടീഷൻ ചെയ്ത ഹെൽമറ്റുകളാണ് ഐഐഎം വഡോദരയിലെ വിദ്യാർഥികളുടെ കണ്ടുപിടിച്ചിരിക്കുന്നത്. ഈ ഹെൽമെറ്റുകൾ ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു തവണ ഫുൾ ചാർജിൽ എട്ടു മണിക്കൂർ വരെ പ്രവർത്തിക്കാന്‍ കഴിയും. നിലവിൽ ട്രാഫിക് പൊലീസുകാർക്കാണ് ഈ ഹെൽമറ്റ് നൽകിയിരിക്കുന്നത്. പകൽ സമയത്ത് ജോലി ചെയ്യുന്ന 450 പൊലീസുകാർക്കാണ് ചൂടില്‍ നിന്ന് രക്ഷനേടാന്‍ ഹെല്‍മറ്റ് നല്‍കിയിരിക്കുന്നത്. ചൂട് സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിനും ശരീര താപനില നിയന്ത്രിക്കാനും ഈ ഹെൽമറ്റ് സഹായകമാണ്. 

2023 ൽ അഹമ്മദാബാദ് ട്രാഫിക് പൊലീസ് സമാനമായ രീതിയിൽ മറ്റൊരു പദ്ധതി നടപ്പിലാക്കിയിരുന്നു. അരയിൽ ധരിക്കുന്ന ബാറ്ററി പായ്ക്ക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബെൽറ്റ് ‑ഇൻ ‑ഫാനുകൾ ഉള്ള പ്രത്യേക ഹെൽമെറ്റുകളും നിര്‍മ്മിച്ചിരുന്നു.

Eng­lish Sum­ma­ry: Get relief from the heat; Stu­dents invent­ed the AC helmet
You may also like this video

Exit mobile version