Site icon Janayugom Online

ചങ്ങനാശേരിയില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം; തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നെരെ മുളക് സ്പ്രേ പ്രയോഗവും

ചങ്ങനാശേരിയില്‍ നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം. രാത്രിയില്‍ മാതാപിതാക്കള്‍ക്കൊപ്പം നടന്നു പൊയ്ക്കൊണ്ടിരുന്ന പെണ്‍കുട്ടിയെയയാാണ യുവാവ് ആക്രമിക്കുകുയം അസഭ്യം പറയുകുയം ചെയ്തത്. 

തുടര്‍ന്ന് പരിസരത്തുണ്ടായിരുന്ന വ്യാപാരികളും ‚ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുവെച്ചു. എന്നാൽ സ്ഥലത്തെത്തിയ മറ്റ് രണ്ട് യുവാക്കൾ ജനക്കൂട്ടത്തിന് നേരെ മുളക് സ്പ്രേ പ്രയോ​​ഗിക്കുകയായിരുന്നു. ഈ തക്കത്തിന് അക്രമി ഓടി രക്ഷപെട്ടു. മുളക് സ്പ്രേ പ്രയോഗിച്ചവരെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ രാത്രി (ഞായര്‍) 9.15ഓടെയായിരുന്നു സംഭവം

Eng­lish Summary:
Girl assault­ed in Changanassery; Nere chili spray was also applied to the locals who tried to stop them

You may also like this video:

Exit mobile version