Site icon Janayugom Online

വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു : ഡോക്ടറും ഭാര്യയും അറസ്റ്റില്‍

വീട്ടുജോലിക്ക് നിര്‍ത്തിയ ബിഹാര്‍ സ്വദേശിനിയായ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ച ഡോക്ടറെയും ഭാര്യയെയും അറസ്റ്റുചെയ്തു. കോഴിക്കോട് താമസിക്കുന്ന ഡല്‍ഹി സ്വദേശികളായ ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡോക്ടര്‍ വീട്ടിലില്ലാത്തസമയത്ത് ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉള്‍പ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പൊലീസിനും നല്‍കിയ മൊഴിയില്‍ പറയുന്നു. കുട്ടിയുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റതിന്റെയും മുറിവേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഫ്‌ലാറ്റില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്. അമ്മ മരിച്ചുപോയ പെണ്‍കുട്ടി കഴിഞ്ഞ മേയ് മാസത്തിലാണ് ഡോക്ടറുടെ വീട്ടിലെത്തുന്നത്.

Eng­lish Sum­ma­ry: girl beat­en by house owners

You may also like this video

Exit mobile version