Site iconSite icon Janayugom Online

ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവം; സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റി

കാസർകോഡ് ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയതായി ഇന്‍റലിജന്‍സ് റിപ്പോർട്ട്. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രാഥമിക റിപ്പോർട്ട് നൽകി. കാസർകോഡ് ദേളിയിലെ സ്വകാര്യ ആശുപത്രിയിലാണ് അഞ്ജുശ്രീയെ ആദ്യം ചികിത്സയ്ക്കായി കൊണ്ടുവന്നത്. ജനുവരി രണ്ടിനും അഞ്ചിനും രണ്ട് തവണ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ഭക്ഷ്യ വിഷബാധ തിരിച്ചറിഞ്ഞിട്ടും ആശുപത്രി അധികൃതര്‍ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചില്ല. 

ആശുപത്രി അധികൃതർക്ക് ഇവിടെ വീഴ്ച പറ്റിയെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഭക്ഷ്യ സുരക്ഷാ വകുപ്പ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഭക്ഷ്യ വിഷ ബാധയാണെന്ന പരാമർശമില്ല. അഞ്ജുശ്രീ മരിച്ചത് സംബന്ധിച്ച് വ്യക്തത വരുത്താനായി കെമിക്കല്‍ അനാലിസിസ് പരിശോധന നടത്തും. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഴിമന്തി വാങ്ങിച്ച അൽ റൊമാൻസിയ ഹോട്ടൽ ഉടമയും രണ്ട് തൊഴിലാളികളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടുകൾ ലഭിച്ച ശേഷം പൊലീസ് തുടർനടപടികൾ സ്വീകരിക്കും. 

Eng­lish Summary;Girl dies of food poi­son­ing The pri­vate hos­pi­tal has failed
You may also like this video

Exit mobile version