പഞ്ചാബിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഡെറാഡൂണില്‍ നിന്നുള്ള ബസില്‍ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായതായി ആരോപണം.മൊറാദാബാദില്‍ നിന്നും വരുമ്പോള്‍ നഗരത്തിലെ അന്തര്‍ സംസ്ഥാന ബസ് ടര്‍മിനലിലാണ് ദാരുണ സംഭവം നടന്നത്.
സംഭവത്തില്‍ ഇന്നലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഇതുമായി ബന്ധപ്പെട്ട് ഒരു ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ ക്രൈം ഡാറ്റ റിപ്പോര്‍ട്ട് അനുസരിച്ച് 2021ല്‍ രാജ്യത്തുടനീളം 31,000 പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ ട്രയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ത്രീകളുടെ സുരക്ഷയെച്ചൊല്ലി രാജ്യത്തുടനീളം പ്രതിഷേധം കൊടുംപിരി കൊള്ളുന്നതിനിടെയാണ് ഡെറാഡൂണ്‍ സംഭവം.