കാഞ്ഞാർ രാമപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കാഞ്ഞാർ വെങ്കിട്ട ഭാഗത്ത് പുഴയരുകിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. മീൻപിടിക്കാനായി പുഴയോരത്തുകൂടി പോയ ആളുകളാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിച്ചത്. കുട്ടിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടി പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
English Summary: Girl unconscious near the river
You may like this video also