ബംഗാളില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങള്‍ക്ക് അയവുവന്നില്ല. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം കുളത്തില്‍ തള്ളിയതാണെന്ന് വ്യക്തമായെങ്കിലും ഒരാളെ മാത്രമാണ് പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നത്. കുളത്തില്‍ നിന്ന് കരയ്ക്കെത്തിച്ച മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ പൊലീസ് നിരത്തിലൂടെ വലിച്ചിഴച്ചതായി നാട്ടുകാരും പെണ്‍കുട്ടിയുടെ ബന്ധുക്കളും പറഞ്ഞു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു.
ഉത്തര ദിനാജ്പുർ ജില്ലയിലെ കാളിയാഗഞ്ചിൽ വ്യാഴാഴ്ച ട്യൂഷന് പോയതായിരുന്നു 17 വയസ്സ് പ്രായമുള്ള പെൺകുട്ടി. ഏറെെ വൈകിയും വീട്ടില്‍ തിരിച്ചെത്താതായതോടെ രക്ഷിതാക്കളും നാട്ടുകാരും അന്വേഷിച്ചിറങ്ങി. പരിധിയിലെ പൊലീസ് സ്റ്റേഷനിലും വിവരം ചൂണ്ടിക്കാട്ടി പരാതിയും നല്‍കി. തുടർന്ന് പൊലീസുള്‍പ്പെടെ നടത്തിയ തിരച്ചിലാണ് സമീപത്തെ കുളത്തിൽനിന്ന് മൃതദേഹം കണ്ടെടുത്തത്.
പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്ന് കുളത്തിൽ തള്ളിയതാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. പ്രതികളെ കണ്ടെത്തി വധശിക്ഷ നൽകണപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പൊലീസ് മൃതദേഹം വലിച്ചിഴച്ച് ആശുപത്രിയിലേക്ക് മാറ്റുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇതോടെ പ്രതിഷേധം ശക്തമായി. പ്രതിഷേധക്കാർ കടകൾക്കും വാഹനങ്ങൾക്കും തീ വച്ചു.
എന്നാല്‍ കേസിൽ 20 വയസുള്ള ഒരാൾ അറസ്റ്റിലായിട്ടുണ്ടെന്നും പോക്‌സോ നിയമത്തിലെ വകുപ്പുകൾ, കൊലപാതകം എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
English Sammury: girl was raped and killed and thrown into the pond