Site iconSite icon Janayugom Online

കാനഡയിൽ നിന്ന് കാമുകിയെ വിളിച്ചു വരുത്തി കൊന്നു; മൃതദേഹം ഫാം ഹൗസില്‍ കുഴിച്ചിട്ട കാമുകന്‍ അറസ്റ്റില്‍

കാനഡയിൽ നിന്ന് കാമുകിയെ വിളിച്ച് വരുത്തി വെടിവെച്ച് കൊന്ന യുവാവ് അറസ്റ്റില്‍. ഹരിയാനയിലെ സോനിപട്ടിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സുനിൽ 2022ലാണ് കാമുകി മോളിക്കയെ തന്റെ ഫാം ഹൗസില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
പിന്നീട് കാമുകിയുടെ മൃതദേഹം ഇയാള്‍ ഫാം ഹൗസില്‍ കുഴിച്ചിട്ടു. 2022 ജനുവരി 22ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കുടുംബം ഗനൗർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

സുനിലിനെ കാണാൻ പോകുന്നതിന് മുമ്പ് പെണ്‍കുട്ടി റോഹ്തക്കിലെ സ്വന്തം വീട്ടിലും പോയിരുന്നു. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായതോടെ കേസ് ഭിവാനി സിഐഎ ‑2 ന് കൈമാറി. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ മോണിക്കയെ കൊലപ്പെടുത്തിയതായി സുനിൽ സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ജൂണില്‍ മൃതദേഹം തന്റെ ഫാം ഹൗസില്‍ കുഴിച്ചിട്ടതായി പ്രതി കുറ്റം സമ്മതിച്ചു. ഫാംഹൗസിൽ നിന്ന് മോണിക്കയുടെ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതി കാമുകിയെ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണ്. പ്രതിക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Eng­lish Summary;Girlfriend was sum­moned from Cana­da and killed by boyfriend
You may also like this video

Exit mobile version