Site iconSite icon Janayugom Online

ഹിജാബ് ധരിച്ചതിന് പെണ്‍കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല: 26 കുട്ടികള്‍ പരീക്ഷ എഴുതാതെ മടങ്ങി

hijabhijab

ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ അധികൃതര്‍ തിരിച്ചയച്ചു. ഹി​ജാ​ബ് ധ​രി​ച്ചെ​ത്തി​യ 26 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് തി​രി​ച്ച​യ​ച്ച​ത്. ഹി​ജാ​ബ് മാ​റ്റാ​തെ പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ര്‍ നി​ല​പാ​ട് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെതിരെ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ന് മു​ന്നി​ൽ പ്രതിഷേധ പ്രകടനം നടത്തി. ക​ഴി​ഞ്ഞ ദി​വ​സ​വും ഹി​ജാ​ബ് ധ​രി​ച്ചെ​ത്തി​യ​തി​നു സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ത്ത​തി​നു പെ​ൺ​കു​ട്ടി പ​രീ​ക്ഷ ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. ശി​വ​മോ​ഗ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ലാ​ണു സം​ഭ​വം. ഞ​ങ്ങ​ൾ ഹി​ജാ​ബ് ധ​രി​ച്ചാ​ണു വ​ള​ർ​ന്ന​ത്, അ​തു​പേ​ക്ഷി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ടു പ​രീ​ക്ഷ ബ​ഹി​ഷ്ക​രി​ച്ചു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്നു എ​ന്നാ​ണു കു​ട്ടി അ​ധി​കൃ​ത​രോ​ടു പറഞ്ഞത്.

അതിനിടെ വടക്കന്‍ കര്‍ണാടകയിലെ വിജയപുരയിലെ സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ത്ഥിനികളെ അധികൃതര്‍ പ്രവേശന കവാടത്തില്‍ തടഞ്ഞൂ. കോളജ് പ്രിന്‍സിപ്പാളാണ് വിദ്യാര്‍ത്ഥിനികളെ കോളജില്‍ കയറുന്നതില്‍നിന്നും തടഞ്ഞത്. നേരത്തെ ഹിജാബ് ധരിച്ചെത്തുന്നതിന് ഇവിടെ തടസമൊന്നുമില്ലായിരുന്നു. എന്നാല്‍ ഹിജാബ് ധരിച്ചാല്‍ കയറ്റില്ലെന്ന് കോളജ് അധികൃതര്‍ ഇന്ന് അറിയിക്കുകയാരുന്നു. എന്നാല്‍ കോടതി ഉത്തരവ് പാലിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് അധികൃതരുടെ വാദം.

Eng­lish Summary:Girls not allowed to appear for exams due to wear­ing hijab: 26 stu­dents returned with­out appear­ing for exams

You may like this video also

Exit mobile version