Site iconSite icon Janayugom Online

പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവർത്തനവും നടന്നു; കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മനുഷ്യക്കടത്തും, മത പരിവർത്തനവും നടന്നുവെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. നിയമപ്രകാരം നടപടികൾ ഉണ്ടാകും. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയത്തിനാണെന്നും അതിന് രാഷ്ട്രീയ നിറം നല്‍കരുതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ആഗ്രയിൽ നേഴ്സിങ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്താണ് കൊണ്ടുവന്നത്. കന്യാസ്ത്രീകൾക്ക് പെൺകുട്ടികളെ ഏൽപ്പിച്ചത് നാരായൺപൂർ സ്വദേശി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version