Site iconSite icon Janayugom Online

സാമ്പത്തിക വളര്‍ച്ച; ഇന്ത്യയുടെ വാദം പൊള്ളയെന്ന് ആഗോള ഏജന്‍സികള്‍

ആഭ്യന്തര ഉല്പാദന വളര്‍ച്ചയില്‍ ലോകത്ത് നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ സാമ്പത്തിക വളര്‍ച്ച മാന്ദ്യത്തിലെന്ന് റിപ്പോര്‍ട്ട്. 2023ല്‍ എഴ് ശതമാനം സാമ്പത്തിക വളര്‍ച്ച രാജ്യം കൈവരിക്കുമെന്ന പ്രഖ്യാപനം പൊള്ളയാണെന്ന് ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും. കയറ്റുമതി രംഗത്ത് കൈവരിച്ച നേട്ടവും ഇറക്കുമതി രംഗത്ത് വന്ന കുറവും കണക്കാക്കിയാണ് രാജ്യം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ധനമന്ത്രാലയം പ്രഖ്യപനം നടത്തിയത്. എന്നാല്‍ ഇന്ത്യയുടെ അവകാശവാദം യാഥാര്‍ത്ഥ്യമല്ലെന്നും സാമ്പത്തിക വളര്‍ച്ച പ്രതീക്ഷയ്ക്കൊത്ത് ഉയരില്ലെന്നും ലോകബാങ്കും ഐഎംഎഫും വിലയിരുത്തുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫ്രറന്‍സ് ഓണ്‍ ട്രേഡ് ആന്റ് ഡവലപ്മെന്റും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഉയരില്ലെന്ന് വ്യക്തമാക്കുന്നു. 

2021 ല്‍ ഇന്ത്യയുടെ 5.9 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ചൈന അതേ വര്‍ഷം 5.2 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയുടെ വളര്‍ച്ചയില്‍ ഗണ്യമായ കുറവാണ് വന്നിരിക്കുന്നതെന്ന് ലോക ബാങ്ക് പറയുന്നു. കേവലം 3.8 ശതമാനം സാമ്പത്തിക വളര്‍ച്ചയാകും രാജ്യം കൈവരിക്കുയെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഐഎംഎഫ് റിപ്പോര്‍ട്ട് പ്രകാരം ആളോഹരി പ്രതിശീര്‍ഷ വരുമാനത്തിലും നില താഴേക്കാണ്. അംഗോള, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളെക്കാള്‍ കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമാണ് ഇന്ത്യയില്‍. 

വര്‍ധിച്ച് വരുന്ന ദാരിദ്ര്യത്തിന്റെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ വരും വര്‍ഷവും സാമ്പത്തിക സ്ഥിതി ഗണ്യമായി കുറയുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതി ഉണ്ടാവില്ലെന്നും എഷ്യന്‍ ഡവലപ്മെന്റ് ബാങ്കും പറയുന്നു. ആഗോള ആവശ്യകതയില്‍ വന്ന കുറവും സ്ഥിരതയില്ലയ്മയും കാരണം രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ച പ്രതീക്ഷിച്ച നേട്ടം കൈവരിക്കില്ല. കാര്‍ഷിക വിളകളുടെ നാശനഷ്ടം, കാലവസ്ഥാ വ്യതിയനം എന്നിവ മൂലം സംഭവിച്ച ഉല്പാദന തകര്‍ച്ച എന്നിവ തിരിച്ചടിയാകുമെന്നും എഡിബി വിലയിരുത്തുന്നു. 

Eng­lish Summary;Global agen­cies say that Indi­a’s claim of eco­nom­ic growth is false
You may also like this video

Exit mobile version