Site iconSite icon Janayugom Online

ആഗോള വിപണികള്‍ ഉലഞ്ഞു

ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് യുഎസ് പ്രസിഡന്റ് ട്രംപ് 100% അധിക തീരുവ പ്രഖ്യാപിച്ചതോടെ ആഗോള വിപണികള്‍ ഉലഞ്ഞു. ഓഹരി സൂചികയായ നാസ്ഡാക്ക് 3.6%, എസ്ആന്റ്പി 500 സ്റ്റോക്ക് മാര്‍ക്കറ്റ് സൂചിക 2.7% വീതം ഇടിഞ്ഞു. ഏപ്രിലിന് ശേഷം യുഎസ് ഓഹരി വിപണിയിലെ ഒറ്റ ദിവസത്തെ ഏറ്റവും മോശം ഇടിവാണിത്. ക്രിപ്റ്റോ കറന്‍സി വിപണിയിലും വന്‍ ഇടിവുണ്ടായി 19 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രിപ്റ്റോ കറന്‍സി വിപണിയിലുണ്ടായത്.
നിലവില്‍ ചൈനയുടെ ഉല്പന്നങ്ങള്‍ക്ക് യുഎസ് 30% തീരുവ ഈടാക്കുന്നുണ്ട്. യുഎസ് ഉല്പന്നങ്ങള്‍ക്ക് ചൈന 10% തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎസിന്റെ പുതിയ താരിഫ് ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവയ്ക്കുന്ന അവസ്ഥയിലെത്തിക്കും. മാത്രമല്ല ആഗോള സമ്പദ്‍വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ‍്ധര്‍ ഭയപ്പെടുന്നു. ആഗോളതലത്തിലുള്ള അപൂര്‍വ ലോക ഖനനത്തിന്റെ 70, കാന്ത ഉല്പാദനത്തിന്റെ 90% വീതം ചൈനയുടെ നിയന്ത്രണത്തിലാണെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിന്റെ ഡാറ്റ കാണിക്കുന്നു.

Exit mobile version