Site iconSite icon Janayugom Online

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഇന്ന് സമാപിക്കും

sciencescience

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഇന്ന് സമാപിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സയന്‍സ് ഫെസ്റ്റിവലിനാണ് തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സമാപനമാകുന്നത്. ജനുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവലിലെ ക്യൂറേറ്റഡ് സയന്‍സ് പ്രദര്‍ശനം 20നാണ് ആരംഭിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ഒരു ലക്ഷത്തോളം പേര്‍ ഇതിനോടകം പ്രദര്‍ശനം കാണാനെത്തി. 

നൊബേല്‍ സമ്മാന ജേതാവ് മോര്‍ട്ടണ്‍ പി മെല്‍ഡലും നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ മധുലിക ഗുഹാത്തകുര്‍ത്തയും അടക്കമുള്ള പ്രമുഖര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിന്നും ഐഎസ്ആര്‍ഒയില്‍ നിന്നുമുള്ള ശാസ്ത്രജ്ഞര്‍ പങ്കെടുത്ത സെഷനുകള്‍ വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയുടെ വാട്ടര്‍മാന്‍ ഡോ. രാജേന്ദ്ര സിങ്ങും കെ കനിമൊഴി എംപിയും നടിയും സംവിധായികയുമായ നന്ദിതാ ദാസുമൊക്കെ പങ്കെടുത്ത സെഷനുകളും ശ്രദ്ധേയമായി.

Eng­lish Sum­ma­ry: Glob­al Sci­ence Fes­ti­val Ker­ala will con­clude today

You may also like this video

Exit mobile version