Site iconSite icon Janayugom Online

സർക്കാരുമായി സഹകരിച്ച് പോകും; സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസ് ചുമതലയേറ്റു

നീണ്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസ് ചുമതലയേറ്റു. രാജ്ഭവനിൽ നിന്ന് നിയമന ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അവർ ഔദ്യോഗികമായി സ്ഥാനമേറ്റെടുത്തത്. സർക്കാരുമായി സഹകരിച്ച് പോകുമെന്നും തനിക്ക് എതിരായ ആരോപണങ്ങളിൽ വിഷമം തോന്നുന്നുവെന്നും അവർ പറഞ്ഞു.

ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല. പഴയ കാര്യം എല്ലാം കഴിഞ്ഞു. മുന്നോട്ട് പോയാൽ മതി. അപാകതകൾ എല്ലാം പരിഹരിച്ച് പോവുമെന്നും അവർ പറഞ്ഞു. വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് വ്യാഴാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. നേരത്തെ ജസ്റ്റിസ് സുധാൻഷു ദൂലിയ അധ്യക്ഷനായ സമിതിയോട് പേരുകൾ നിര്‍ദേശിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. 

Exit mobile version