Site iconSite icon Janayugom Online

ഗോവ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി ആംആദ്മി പാര്‍ട്ടി

AAPAAP

AAP

അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയില്‍ ഭരണകക്ഷിയായ ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ആംആദ്മി പാര്‍ട്ടി സജീവമാകുന്നു. പഞ്ചാബ് കഴിഞ്ഞാല്‍ ആം ആദ്മി പാർട്ടി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗോവ.

നിലവില്‍ സംസ്ഥാനത്ത് നിയമസഭാഗംങ്ങള്‍ ഒന്നുമില്ലെങ്കിലും ഗോവയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളില്‍ പ്രതീക്ഷയർപ്പിച്ചുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. ബിജെപി വിരുദ്ധ വോട്ടുകള്‍ക്കൊപ്പം യുവാക്കളുടെ പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.ഏതാനും സീറ്റുകള്‍ നേടി മികച്ച പ്രകടനം എന്നതിലുപരി അധികാരം പിടിക്കുമെന്ന് തന്നെ പാർട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തന്നെ അവർ തിരഞ്ഞെടുപ്പിന് ഇറങ്ങിപ്പുറപ്പെടുന്നതും. അമിത് പലേക്കറിനെയാണ് ആം ആദ്മി പാർട്ടി ഗോവയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവർത്തകനും പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പലേക്കർക്ക് ഗോവയിലെ ചില മേഖലകളില്‍ നിർണ്ണായക സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒബിസി ഭണ്ഡാരി സമുദായത്തിൽ നിന്നുള്ള നേതാവ് കൂടിയാണ് അദ്ദേഹം. ഗോവയിലെ പനാജിയിൽ നടത്തിയ വാർത്താ സമ്മേളനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ കെജിരിവാള്‍ തന്നെയാണ് പലേക്കറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പില്‍ ബിച്ചോലിം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാത്ത അവസ്ഥയിലാണ് ബിജെപി.നിലവിലെ സിറ്റിംഗ് എംഎല്‍എ രാജേഷ് പട്‌നേകര്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അടിത്തറയുള്ള മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ വലയുന്നത്. ഗോവ നിയമസഭാ സ്പീക്കര്‍ കൂടിയായ രാജേഷ് പട്‌നേകര്‍ ആരോഗ്യകാരണങ്ങളാലാണ് മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് രാജേഷ് പറഞ്ഞു.

ബിച്ചോളിമില്‍ ഏത് സ്ഥാനാര്‍ത്ഥിയ്ക്ക് വേണമെങ്കില്‍ ബിജെപി ടിക്കറ്റ് കൊടുക്കാം. എന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകും. തന്നെ കൊണ്ട് സാധ്യമാകുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുമെന്നും അദ്ദേഹം പറയുന്നുമുണ്ട്. രാജേഷ് പട്‌നേകര്‍ മത്സരിക്കാന്‍ വിസമ്മതിച്ചതോടെ മറ്റ് പാര്‍ട്ടിക്കാരേയും സ്വതന്ത്രരേയും ചാക്കിട്ട് പിടിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ അതും വേണ്ടരീതിയില്‍ ഫലം കാണുന്നുമില്ല.മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഡോ. ചന്ദ്രകാന്ത് ഷെട്ടിയെയും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ (എംജിപി) സാധ്യതാപട്ടികയിലുള്ള നരേഷ് സവാളിനെയും ബിജെപി സമീച്ചിരുന്നു.

എന്നാല്‍ ഇരുവരും പാര്‍ട്ടിയുടെ വാഗ്ദാനം നിരസിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്തും പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സതീഷ് ധോണ്ടും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയില്‍ നിന്ന് സവാളിനെ അടര്‍ത്തിയെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെ, ഷെട്ടിയ്ക്കായും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കില്ലെന്ന് തറപ്പിച്ച് പറയുകയാണ് ഇരുവരും.

പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. അതിനാല്‍ ബിജെപിയുടെ വാഗ്ദാനം നിരസിച്ചു. ഞാന്‍ ബിച്ചോലിമിലെ ജനങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകും,സവാല്‍ പറയുന്നു. അതേസമയം അനുയായികളുമായി കൂടിയാലോചിച്ച ശേഷമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള വാഗ്ദാനം നിരസിച്ചതെന്ന് ഷെട്ടിയും പറഞ്ഞു. രാഷ്ട്രീയത്തില്‍ ധാര്‍മികമായി ഇടപെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ അവഗണിക്കപ്പെട്ട പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും ഷെട്ടി പറഞ്ഞു. ഫെബ്രുവരി 14 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മാര്‍ച്ച് 10 ന് ഫലമറിയും. അതേസമയം സവാളും ഷെട്ടിയും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. അടുത്തിടെ നടന്ന മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും സവാളും ഷെട്ടിയും തങ്ങളുടെ പാനലുകളെ മത്സര രംഗത്തിറക്കിയിരുന്നു. എന്നാലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പിന്തുണയോടെ 10 സീറ്റുകള്‍ നേടി ബി ജെ പിക്ക് കൗണ്‍സില്‍ ഉറപ്പാക്കി കൊടുക്കാന്‍ പട്നേക്കറിന് കഴിഞ്ഞിരുന്നു.

സവാളിന്റെ പാനലിന് മൂന്ന് സീറ്റും ഷെട്ടിയുടെ ഒരു സീറ്റും ലഭിച്ചു. നേരത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഷെട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലതാംബര്‍സെം സീറ്റില്‍ വിജയിച്ചിരുന്നു. വിവിധ സർക്കാരുകളുടെ കാര്യക്ഷമമല്ലാത്ത ഭരണം മൂലം നഷ്ടമായ സംസ്ഥാനത്തിന്റെ പ്രതാപം തിരിച്ചുപിടിക്കാൻ ആം ആദ്മി പാർട്ടിയിലൂടെ സാധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പലേക്കർ വ്യക്തമാക്കിയത്. അഴിമത രഹിതമായും വികസനത്താല്‍ മുന്നേറുന്നതുമായി ഒരു ഗോവ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

ഞാൻ പറഞ്ഞ ഓരോ വാക്കും ഞാൻ പാലിക്കും. അതൊരു ഗ്യാരണ്ടിയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തിടെ കെജ്രിവാള്‍ ഗോവയിലെ കോർട്ടലിം ഗ്രാമത്തിൽ വീടുവീടാന്തരം കയറി പ്രചാരണം നടത്തിയിരുന്നു. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയേയും എഎപി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഭഗവത് മാനാണ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥനാർത്ഥി.

പ്രവർത്തകർക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയായിരുന്നു ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.അതേസമയം, എ എ പിക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഭരണകക്ഷിയായ ബിജെപിയും തമ്മിലാണ് മത്സരം.

എഎപിയും തൃണമൂൽ കോൺഗ്രസും ബിജെപി ഇതര വോട്ടുകൾ തകർക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നുമായിരുന്നു ചിദംബരത്തിന്റെ വിമർശനം. എന്നാല്‍ ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതെ നേരിടുന്നതിനും ഗോവയുടെവികനസത്തിനായി കോണ്‍ഗ്രസിന് പ്രത്യേക കാഴ്ചപാടോ ലക്ഷ്യമോയില്ലെന്നും ജനങ്ങള്‍ക്കിടയില്‍ അഭിപ്രായം ഏറുന്നു.

Eng­lish Sum­ma­ry: Goa Assem­bly elec­tions; The Aam Aad­mi Par­ty has won the hearts of the peo­ple instead of the Con­gress and the BJP

You may also like this video:

Exit mobile version