Site icon Janayugom Online

ഗോള്‍മഴ: കേരളം ഫൈനലില്‍

goal

കര്‍ണാടകയെ ഗോള്‍ മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 7–3 നാണ് കേരളത്തിന്റെ ആധികാരികജയം. ടി കെ ജെസിന്‍ അഞ്ചുഗോള്‍ നേടിയപ്പോള്‍ ഷിഗിലും അര്‍ജുന്‍ ജയരാജും ഓരോ ഗോള്‍ വീതം തേടി.
ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷമാണ് കേരളത്തിന്റെ വമ്പന്‍ തിരിച്ചുവരവ്. മുപ്പതാം മിനിറ്റില്‍ വിഘ്‌നേഷിനു പകരം ജസിന്‍ കളത്തിലെത്തി മൂന്നാം മിനിറ്റിൽ സമനില ഗോൾ. പതിനഞ്ചു മിനിറ്റിനുള്ളിൽ ജസിൻ ഹാട്രിക് പൂർത്തിയാക്കിയപ്പോൾ കേരളം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മുന്നിലെത്തി. അർജുൻ മധ്യനിര താരങ്ങളായ ജയരാജും ഷിഗിലും കേരളത്തിനു വേണ്ടി ഓരോ ഗോളുകൾ നേടി. കര്‍ണാടകയുടെ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടി കയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്. ഇതുവരെ ആറു ഗോളുകളാണ് ജെസിന്റെ സമ്പാദ്യം. അഞ്ചുവീതം ഗോളുകൾ നേടി കേരള ക്യാപ്റ്റൻ ജിജോ ജോസഫും കർണാടക ക്യാപ്റ്റൻ സുധീറും തൊട്ടുപിന്നിലുണ്ട്. ഇന്ന് ബംഗാളും മണിപ്പുരും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലില്‍ നേരിടും.

Eng­lish Sum­ma­ry: Goal rain: Ker­ala in the final

You may like this video also

Exit mobile version