Site iconSite icon Janayugom Online

ദൈവം

കാണാൻ ശ്രമിച്ചില്ല
കരഞ്ഞു വിളിച്ചില്ല
കണ്ടുമുട്ടിയില്ല, ഇനി -
കാണുമെന്നുറപ്പില്ല

കരഞ്ഞുപറഞ്ഞിട്ടും
കണ്ടുമുട്ടിയിട്ടും എന്തിനാ?
കടലോളം പരാതികൾ പേറിയല്ലേ -
ദൈവമിരിക്കുന്നത്

എന്റെ പരാതികൾ ഞാനും
നിന്റെ പരാതികൾ നീയും
നമ്മുടെ പരാതികൾ നമ്മളും -
കേൾക്കുന്നതാവും ദൈവത്തിനിഷ്ടം
അല്ല — അതായിരിക്കും ദൈവം

കാണാൻ ശ്രമിക്കാം
കരഞ്ഞു വിളിക്കാം
ഇനിയും കാണുമെന്ന് കരുതാം
കാണാതിരിക്കാൻ മാത്രം
പരാതികൾക്ക് അറുതിയില്ലല്ലോ

Exit mobile version