Site iconSite icon Janayugom Online

പേപ്പര്‍ രഹിതമായി, സുപ്രീം കോടതി സ്മാര്‍ട്ടാകുന്നു; സൗജന്യ വൈഫൈയും ലഭ്യമാക്കി

വേനലവധിയ്ക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറന്നത്, സ്മാര്‍ട്ടായി. 42 ദിവസത്തെ വേനൽ അവധിക്ക് ശേഷം ഇന്ന് തുറന്ന സുപ്രീം കോടതിയിലെ നടപടി ക്രമങ്ങള്‍ പേപ്പര്‍രഹിതമായാണ് നടന്നത്. ഇതിനായുള്ള സാങ്കേതികവിദ്യ മണിപ്പുർ വിഷയം ഉൾപ്പടെയുള്ള പ്രധാന ഹർജികൾ കോടതിക്ക് മുന്നിലെത്തും. അഭിഭാഷകർക്കും വ്യവഹാരക്കാർക്കും മാധ്യമങ്ങൾക്കും മറ്റുള്ളവർക്കും ഇന്നുമുതൽ സുപ്രീം കോടതി പരിസരങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നേരത്തെ വ്യക്തമാക്കിയിരുന്നു

സുപ്രീം കോടതിയിൽ ഡിജിറ്റൽ ആക്സസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. എല്ലാ കോടതി മുറികൾ, സമീപ പ്രദേശങ്ങൾ, ബാർ ലൈബ്രറികൾ, ലേഡീസ് ബാർ റൂം, ബാർ ലോഞ്ച് എന്നിവയുൾപ്പെടെ മറ്റിടങ്ങളിലേക്കും സൗജന്യ ഇന്റർ നെറ്റ് പ്രവേശനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

മേയ് 22ന് ആണ് കോടതി വേനലവധിക്കായി അടച്ചത്. എന്നാൽ വേനൽക്കാലത്ത് വിവിധ അവധിക്കാല ബെഞ്ചുകൾ 2,000 കേസുകൾ കേൾക്കുകയും 700ൽ അധികം കേസുകൾ തീർപ്പാക്കുകയും ചെയ്തിരുന്നു. മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വിഷങ്ങളാണ് കോടതി ഇന്ന് പരിഗണിച്ചത്. 

Eng­lish Sum­ma­ry: Going Paper­less, Supreme Court Gets Smart; Free Wi-Fi is also provided

You may also like this video

Exit mobile version