ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. അശ്വാഭ്യാസത്തില്‍ മിക്സഡ് ടീമിനാണ് നേട്ടം. ഡ്രസ്സേജ് ഇനത്തില്‍ ഹൃദയ് ഛേദ, അനുഷ് അഗര്‍വാസ. സുദിപ്തി ഹജേല എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. ഗെയിംസിന്റെ മൂന്നാം ദിനമായ ഇന്നലെ ഇന്ത്യയുടെ നേട്ടം ഒരു സ്വര്‍ണത്തിലും ഒരു വെള്ളിയിലും ഒരു വെങ്കലത്തിലും ഒതുങ്ങി.
ഏഷ്യന്‍ ഗെയിംസിന്റെ 41 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. 209.205 പോയിന്റുകളോടെ ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ ചൈനയാണ് (204.882 പോയിന്റ്) രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. 204.852 പോയിന്റോടെ ഹോങ് കോങ്ങും ചൈനയും വെങ്കലം പങ്കിട്ടു.
സെയിലിങ് വനിതകളുടെ ഡിൻഗി 4 വിഭാഗത്തില്‍ നേഹ താക്കൂര്‍ ഇന്ത്യയ്ക്കായി വെള്ളി നേടി. സെയിലിങ് പുരുഷ വിഭാഗത്തില്‍ ഇബാദ് അലി വെങ്കലം സ്വന്തമാക്കി. നിലവില്‍ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ആതിഥേയരായ ചൈന 53 സ്വര്‍ണമടക്കം 95 മെഡലുകളുമായി ബഹുദൂരം മുന്നിലാണ്.
English Summary; Gold glitter in horsemanship; India is sixth with 12 medals
You may also like this video