Site icon Janayugom Online

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 658 ഗ്രാം സ്വര്‍ണമാണ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കവെ പിടികൂടിയത്. വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്ന 268 ഗ്രാം സ്വര്‍ണവും കര്‍ണാടക സ്വദേശി മുഹമ്മദ് ഡാനിഷില്‍ നിന്ന് 390 ഗ്രാം സ്വര്‍ണവും പിടികൂടി.
ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. 

Eng­lish Summary:Gold hunt at Kan­nur airport
You may also like this video

Exit mobile version