Site icon Janayugom Online

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

gold smuggling

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഷാർജയിൽ നിന്നെത്തിയ ആളിൽ നിന്ന് കസ്റ്റംസ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് സ്വര്‍ണം പിടികൂടിയത്. ചെന്നൈ സ്വദേശിയാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഒരു കിലോയിലേറെ തൂക്കമുള്ള രണ്ട് സ്വർണ ബിസ്ക്കറ്റുകളാണ് കണ്ടത്തിയത്. സ്വർണ ബിസ്ക്കറ്റുകൾ അടിവസ്ത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 

ENGLISH SUMMARY:Gold hunt in Nedum­bassery again
You may also like this video

Exit mobile version