Site iconSite icon Janayugom Online

ബസ് യാത്രക്കാരില്‍ നിന്ന് ഒന്നരക്കോടിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തു

അമരവിള ചെക്പോസ്റ്റില്‍ യാത്രക്കാരില്‍ നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി.ഇന്നലെ വൈകിട്ട് നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ പരിശോധന നടത്തിയപ്പോഴാണ് 2.250 കിലോ ഗ്രാം കിലോ സ്വര്‍ണം പിടികൂടിയത്.ബസ് യാത്രക്കാരായ രണ്ട് പേരില്‍ നിന്ന് മതിയായ രേഖകളില്ലാത്ത സ്വ‍ര്‍ണ്ണമാണ് പിടിച്ചെടുത്തത്.തൃശ്ശൂര്‍ സ്വദേശികളായ ശരത്,ജിജോ എന്നിവരാണ് പിടിയിലായത്.

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി.സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ പിടിച്ചെടുത്തത്.സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനീഷ്.എസ്.എസ്, അരുണ്‍ സേവ്യര്‍, ലാല്‍കൃഷ്ണ എന്നിവരും പരിശോധന നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.പ്രതികളെ പിന്നീട് ജി.എസ്.ടി വകുപ്പിന് കൈമാറി.9 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

Eng­lish Summary;Gold orna­ments worth one and a half crores were seized from the bus passengers

You may also like this video

Exit mobile version