Site iconSite icon Janayugom Online

ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശല്‍ വിവാദം: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവ് പുറത്ത്

ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശനിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവ് പുറത്ത്.2024ല്‍ ദ്വാപപാലകപീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ നീക്കം നടത്തിയെന്നുള്ള കത്താണ് പുറത്തുവന്നത്. ദേവസ്വം ബോർഡിനെ അറിയിക്കും മുൻപ് മുരാരി ബാബു സ്മാർട്ട് ക്രിയേഷന് കത്ത് അയച്ചു.

ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി എത്തിക്കുമെന്നായിരുന്നു മുരാരി ബാബു കമ്പനിക്ക് അയച്ച കത്ത് പുറത്തുവന്നത്.വിവരങ്ങൾ അറിയിച്ചു സ്മാർട്ട് ക്രിയേഷൻസ് തിരിച്ചും കത്ത് അയച്ചു. കത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി വഴി പീഠം കൊടുത്തു വിടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കത്തിൽ എക്‌സിക്യുട്ടീവ് ഓഫീര്‍ ആയിരുന്ന മുരാരി ബാബു തുടർ അനുമതിക്കായി ഒപ്പുമിട്ടു. എന്നാൽ മുരാരി ബാബുവിന്റെ നീക്കം ദേവസ്വം ബോർഡ് തടഞ്ഞു. 

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിൽ വഴി വിട്ട ഇടപെടലിനു മുരാരി ഇടപെട്ട് വിവരം ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.2024 ഒക്ടോബർ 10ന് ആണ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്മാർട്ട് ക്രിയേഷൻസിന് കത്തയച്ചത്. ഒക്ടോബർ 16നാണ് സ്മാർട്ട് ക്രിയേഷൻസ് ഇതിനുള്ള മറുപടി മുരാരി ബാബുവിന് അയയ്ക്കുന്നത്.

Exit mobile version