Site iconSite icon Janayugom Online

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപൂശല്‍:ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ്

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. ഏത് അന്വേഷണത്തെയും ദേവസം ബോര്‍ഡും ദേവസ്വം മന്ത്രിയും സ്വാഗതം ചെയ്തുവെന്നും ഹൈക്കോടതിയെ അംഗീകരിക്കാത്ത പ്രതിപക്ഷ നാടകം സങ്കുചിതമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം നിയമസഭയിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ താതാകാലികമായി നിര്‍ത്തിവെച്ചു. നിര്‍ണായകമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രതിപക്ഷരീതി ശരിയല്ലെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി.

Exit mobile version