Site iconSite icon Janayugom Online

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണം പൂശല്‍: ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്ത് ദേവസ്വം വിജിലന്‍സ്

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണം പൂശല്‍ വിവാദത്തില്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി ദേവസ്വം വിജിലന്‍സ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് വാസുദേവന്‍ ഉള്‍പ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്യുക. വാസുദേവന്‍ ആണ് ദ്വാരപാലക ശില്പങ്ങള്‍ക്കായി നിര്‍മ്മിച്ച പീഠങ്ങള്‍ കൈവശം വച്ചിരുന്നത്.

ഇത് വിജിലന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നുഉണ്ണികൃഷ്ണൻ പോറ്റിയുടെ ഒപ്പമുള്ള മറ്റ് സ്പോൺസർമാരായ അനന്ത സുബ്രഹ്മണ്യം, രമേശ് എന്നിവരെയും ചോദ്യം ചെയ്തേക്കും. ശബരിമലയിലെ വസ്തുക്കൾ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച് പണപ്പിരിവ് നടത്തിയോ എന്നതിൽ അടക്കം ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് ദേവസ്വം വിജിലൻസ് വിവരങ്ങൾ തേടിയിട്ടുണ്ട്.സ്വർണംപൂശൽ വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ നാലു മണിക്കൂറോളം ആണ് ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തത്. സ്വർണ്ണപ്പാളി വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചതും, സാമ്പത്തിക പണപ്പിരിവ് നടത്തിയതും സംബന്ധിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി.

ഉണ്ണികൃഷ്ണൻ തലസ്ഥാനത്ത് ഉൾപ്പെടെ 30 കോടിയിലധികം രൂപയുടെ ഭൂമി ഇടപാടുകൾ നടത്തിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ വട്ടിപ്പലിശ ഇടപാട് നടത്തിയും ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. ഇക്കാര്യത്തിലും വിശദമായ മൊഴി വിജിലൻസ് രേഖപ്പെടുത്തി.ഉണ്ണികൃഷ്ണന്റെ സഹായികൾ ആയിട്ടുള്ള വാസുദേവൻ ഉൾപ്പെടെയുള്ളവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇവർക്ക് ചോദ്യം ചെയ്യലിനു ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ട് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ചോദ്യം ചെയ്യിലിനോട് സഹകരിക്കുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

Exit mobile version