സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിവിലാണ്. തുടർച്ചയായ നാലാം ദിവസമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒരു പവൻ സ്വർണത്തിന് 43280 രൂപയാണ് വില. ഗ്രാമിന് 5,410 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വിലയിൽ കാര്യമായ മാറ്റമില്ല. 1889 ഡോളറിൽ ആണ് വില.
ഓഗസ്റ്റ് ഒന്നിന് ഒരു പവൻ സ്വർണത്തിന് 44,320 രൂപയായിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. പിന്നാലെയാണ് വില ഇടിവുണ്ടായത്. 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് പല നഗരങ്ങളിലും ഇന്ന് ഏകദേശ വില 59,000 രൂപയിലാണ്. 22 കാരറ്റ് സ്വർണ്ണത്തിന് 54,100 രൂരയായി.
English Summary: gold price 21–8‑23
You may also like this video