Site iconSite icon Janayugom Online

സ്വർണ വിലയില്‍ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് വർഷാന്ത്യത്തിൽ സ്വർണവിലയിൽ വർധന. പവന് 200 രൂപ വർധിച്ച് ഒരു പവന് 40, 480 രൂപയാണ് പുതിയ വില. ഗ്രാമിന് 25 രൂപ കൂടി 5060 രൂപയായി. വെള്ളിയാഴ്ച പവന് 40280 രൂപയും ഗ്രാമിന് 5035 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണ വില. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയാഴ്ച ഒരു രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

പുതു വർഷത്തിൽ സ്വർണ വില 60000 രൂപയിലെത്തുമെന്നാണ് സൂചന. സാമ്പത്തിക‑രാഷ്ട്രീയ സാഹചര്യം മാറിയതാണ് വിലവര്‍ധനവിന് വഴിവെയ്ക്കുന്നത്. സ്വർണത്തിലാണ് ഇപ്പോൾ നിക്ഷേപകരുടെ ശ്രദ്ധ. ഇത് വില കുത്തനെ കുതിക്കാൻ വഴിയൊരുക്കും. ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യത്തിലാണ് മിക്ക രാജ്യങ്ങളും. ഈ സാഹചര്യത്തിൽ വലിയ നഷ്ടം വരാത്ത നിക്ഷേപം എന്ന നിലയിൽ എല്ലാവരും സ്വർണത്തിലേക്ക് തിരിയുമെന്നാണ് സൂചന. രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 83ലെത്തിയിട്ടുണ്ട്.

Exit mobile version