Site icon Janayugom Online

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 240 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,240 രൂപയായി. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4530 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട് കുറഞ്ഞ് 35,560ല്‍ എത്തി. ഇന്നലെ 36,000മായി കുറഞ്ഞ വിലയാണ് ഇന്ന് 240 രൂപയായി വര്‍ധിച്ചത്.

ENGLISH SUMMARY:gold price hike 16-12-2021
You may also like this video

Exit mobile version