Site icon Janayugom Online

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപ കൂടി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 35,480 രൂപയായി. സ്വര്‍ണം ഗ്രാമിന് 4500 രൂപയാണ് ഇന്നത്തെ വില. 35,760 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 

അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില ഉയര്‍ന്നു. കോവിഡ് രൂക്ഷവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞിരുന്നെങ്കിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയതിനുശേഷം ആഭ്യന്തരവിപണിയില്‍ വീണ്ടും സ്വര്‍ണവില ഉയരുകയായിരുന്നു.

ENGLISH SUMMARY:Gold price hike in ker­ala 13–1‑2022
You may also like this video

Exit mobile version