Site icon Janayugom Online

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപ. ഗ്രാം വില 20 രൂപ കുറഞ്ഞ് 4700 ആയി. അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് ഏകദേശം 4,000 കിലോയുടെ സ്വര്‍ണവില്‍പ്പന നടന്നെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ഏകദേശം 2000, 2,250 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് കണകള്‍. ഇന്നലെ ഇന്ത്യയൊട്ടാകെ ഏകദേശം 15,000കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Eng­lish Summary:gold price hike in kerala
You may also like this video

Exit mobile version