Site iconSite icon Janayugom Online

സ്വർണവില കൂടി; 13 ദിവസത്തിനിടെ വർധിക്കുന്നത് ഇതാദ്യം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്. 9230 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 400 രൂപയുടെ വർധനവുണ്ടായത്. 73,840 രൂപയായാണ് വില വർധിച്ചത്. ഇന്ന് അന്താരാഷ്ട്ര വിപണിയിൽ വിലയിൽ കാര്യമായ മാറ്റമുണ്ടാവില്ല.

സ്​പോട്ട് ഗോൾഡിന്റെ വില 0.1 ശതമാനം ഇടിഞ്ഞു. ഔൺസിന് 3,341.93 ശതമാനമായാണ് വില കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 3,384.40 ഡോളറായാണ് വില കുറഞ്ഞത്.

വെള്ളിയാഴ്ച ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ ജാക്സൺ ഹോൾ സിമ്പോസിയത്തിൽ പ്രസംഗിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ജെറോം പവലിന്റെ പ്രസംഗം സ്വർണവിലയെ സ്വാധീനിക്കുന്നതിന് ഇടയാക്കും. നിക്ഷേപകർ ഈ പ്രസംഗത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

 

Exit mobile version