Site icon Janayugom Online

സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന്റെ വില 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 38,360 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വില 25 രൂപയും കൂടി. 4795 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ജൂൺ മാസത്തിൽ മൂന്നാം തീയതിയാണ് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 4810 രൂപയായിരുന്നു ജൂൺ മൂന്നിന് ഒരു ഗ്രാം സ്വർണത്തിന്റെ വില. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും സ്വർണവില ഉയർന്നു.

Eng­lish sum­ma­ry; gold price increases

You may also like this video;

Exit mobile version