സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സ്വർണവില ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കെത്തി. സ്വർണം ഗ്രാമിന് 15 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4540 രൂപയായി. പവന് 36,320 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ മാസം 10-ാം തീയതിയാണ് സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നത്. ജനുവരി 10ന് ഒരു പവൻ സ്വർണത്തിന് 35,600 രൂപയായിരുന്നു വില. ഈ വർഷത്തിന്റെ തുടക്കത്തിൽ സ്വർണവില പവന് 36,360 രൂപ എന്ന നിരക്കിലായിരുന്നു.
english summary;gold price increases
you may also like this video;