Site icon Janayugom Online

സ്വര്‍ണ്ണവിലയില്‍ ഇടിവ് ;നിരക്കുകളറിയാം.…..

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു.80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു. 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കം മുതല്‍ 16 വരെ സ്വര്‍ണവില പടിപടിയായി ഉയരുന്നതാണ് കണ്ടത്. 16ന് 36,920 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതിന് ശേഷമാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. 

രണ്ടാഴ്ചക്കിടെ 1040 രൂപയാണ് കുറഞ്ഞത്. ഓഹരിവിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.
ENGLISH SUMMARY;Gold price kerala
YOU MAY ALSO LIKE THIS VIDEO;

Exit mobile version