Site icon Janayugom Online

സ്വർണവിലയില്‍ ഇടിവ് ; നിരക്കുകളറിയാം.…

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുന്നേറ്റം രേഖപ്പെടുത്തിയ സ്വർണവില ഇന്ന് താഴ്ന്നു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 35,280 രൂപയായി. ​ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 4410 രൂപയാണ് ഒരു ​​ഗ്രാം സ്വർണത്തിന്റെ വില. 

ഈ മാസത്തിന്റെ തുടക്കത്തിൽ 36000 രൂപയായിരുന്ന വില പിന്നീടുള്ള ദിവസങ്ങളിൽ താഴുകയായിരുന്നു. ഒരു ഘട്ടത്തിൽ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയിൽ സ്വർണവില എത്തി. 

പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത്. ഒരാഴ്ചക്കിടെ 760 രൂപയുടെ വർധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ന് വില താഴ്ന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയിൽ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
eng­lish sum­ma­ry; gold price kerala
you may also like this video;

Exit mobile version