Site iconSite icon Janayugom Online

സ്വർണവില ലക്ഷത്തിലേക്ക്; പവന് 99,000 കടന്നു

കേരളത്തിൽ സ്വർണവില റെക്കോർഡ് വേഗത്തിൽ കുതിക്കുന്നു. ഇന്ന് പവന് 800 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 99,200 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വർധിച്ച് 12,400 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതോടെ ഡിസംബർ 15ന് രേഖപ്പെടുത്തിയ സർവകാല റെക്കോർഡായ 99,280 രൂപയ്ക്ക് തൊട്ടടുത്തെത്തിയിരിക്കുകയാണ് വിപണി. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ തുടർന്നാൽ വർഷാവസാനത്തോടെ പവൻ വില ഒരു ലക്ഷം രൂപ കടക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

നിലവിലെ നിരക്ക് അനുസരിച്ച് ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് എന്നിവ ചേർത്താൽ ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 1.15 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരും. സ്വർണത്തിന് പിന്നാലെ വെള്ളിവിലയും റെക്കോർഡ് ഉയരത്തിലാണ്. ഗ്രാമിന് 5 രൂപ വർധിച്ച് 218 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വെള്ളിക്കും ഡിമാൻഡ് വർധിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണം.

Exit mobile version