Site icon Janayugom Online

മാറ്റമില്ലാതെ സ്വര്‍ണവില ; ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 41,600 രൂപ

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില.41,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 5200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഈ മാസം തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില.

രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുകയായിരുന്നു. 16ന് 41,760 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും സ്വര്‍ണവില എത്തി.

സ്വര്‍ണവില 42000 കടന്നും മുന്നേറുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 2020ലായിരുന്നു 42,000 രേഖപ്പെടുത്തി സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിട്ടത്.

Eng­lish Summary:
Gold price unchanged; Today’s price of one Pawan gold is Rs 41,600

You may also like this video:

Exit mobile version