സ്വർണ വില ഇന്ന് വീണ്ടും കൂടി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വർധിച്ചത്. പവന് ഇതോടെ 37,920 രൂപയും ഗ്രാമിന് 4,740 രൂപയുമായി. മേയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ബുധനാഴ്ച പവന് 160 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധിച്ചത്. മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയെന്ന് റിപ്പോര്‍ട്ട്.
English Summary:Gold prices are still high
You may also like this video