സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഒരുഗ്രാം സ്വർണത്തിന് 20രൂപ കുറഞ്ഞ് 8755 രൂപയായി. ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞ് 70,040 രൂപയുമായി. തുടർച്ചയായി വൻ ഇടിവാണ് സ്വർണവിലയിൽ സംഭവിക്കുന്നത്. യുഎസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ഇളവ് വരുമെന്ന പ്രതീക്ഷയിലാണ്. വ്യാഴാഴ്ച പവന്റെ വിലയിൽ 1640 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 70,200 രൂപയായാണ് കുറഞ്ഞത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ട്രോയ് ഔണ്‍സിന്റെ വില കുറഞ്ഞിട്ടും കേരളത്തിലെ നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ അക്ഷയ തൃതീയ കഴിഞ്ഞതിന് പിന്നാലെ രണ്ടാഴ്ച്ചക്ക് ഇടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് സ്വർണ വില എത്തിയികുന്നു.

