സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,550 രൂപയും പവന് 36,400 രൂപയുമായി. പുതുവർഷത്തിലെ ഏറ്റവും ഉയർന്ന വിലയിടിവാണിത്. തുടർച്ചയായ മൂന്ന് ദിവസം ആഭ്യന്തര വിപണിയിൽ വില ഉയർന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസവത്തിനിടെ പവന് 520 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു.
English Summary: Gold prices down in state
You may like this video also