Site icon Janayugom Online

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയിലിടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ച പവന് 600 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയത്.

ഇതോടെ ഗ്രാമിന് 4,685 രൂപയും പവന് 37,480 രൂപയുമായി. ഒക്ടോബര്‍ ആറിന് പവന് 38,280 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയര്‍ന്ന വില.

Eng­lish sum­ma­ry; Gold prices fell in the state

You may also like this video;

Exit mobile version