Site icon Janayugom Online

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയിലിടിവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് താഴ്ന്നത്. ഇതോടെ ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമായി. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച പവന് 80 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 13ന് പവന് 38,520 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക്.

Eng­lish sum­ma­ry; Gold prices have fall­en in the state

You may also like this video;

Exit mobile version