തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ചയുണ്ടായിരുന്ന അതേ വിലയിലാണ് ഇന്നലെയും ഇന്നും തുടരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 11,185 രൂപയാണ് വിലയാണ്. പവന് 89,480 രൂപയും.
വെള്ളിയാഴ്ച സ്വർണവിലയിൽ ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിവുണ്ടായത്. ഇക്കഴിഞ്ഞ ഒക്ടോബർ 17ന് 97,360 രൂപയെന്ന റെക്കോഡ് നിരക്കിലേക്ക് എത്തിയ സ്വര്‍ണം വിലകുറഞ്ഞെങ്കിലും 90,000 രൂപയെ ചുറ്റിപ്പറ്റി ഏറിയും കുറഞ്ഞും തുടരുകയാണ്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് നിരക്ക് ട്രോയ് ഔൺസിന് 4,001.21 ഡോളറായും യുഎസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഔൺസിന് 4,009.80 ഡോളറായും തുടരുകയാണ്.

