Site icon Janayugom Online

മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 39,200 രൂപയാണ് വില. ഒരു ഗ്രാമിന് 4,900 രൂപയും. അതേസമയം രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,933 രൂപയായി വില ഇടിഞ്ഞു. ഏപ്രില്‍ 23ന് ആണ് ഒരു പവന്‍ സ്വര്‍ണത്തിന് 39,200 രൂപയായി വില കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയില്‍, ഡോളര്‍ കരുത്താര്‍ജിച്ചത് ആണ് സ്വര്‍ണ വിലക്ക് തിരിച്ചടിയായത്. എന്നാല്‍ പണപ്പെരുപ്പം ഉയര്‍ന്നാല്‍ സമീപകാലത്ത് തന്നെ വില ട്രോയ് ഔണ്‍സിന് 2,000 ഡോളര്‍ എത്തിയേക്കുമെന്ന സൂചനകളും നിരീക്ഷകര്‍ നല്‍കുന്നുണ്ട്.

Eng­lish sum­ma­ry; Gold prices remained unchanged on the third day

You may also like this video;

Exit mobile version