Site icon Janayugom Online

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സം​സ്ഥാ​ന​ത്തെ സ്വ​ര്‍​ണ വി​ല ഇന്ന് വീ​ണ്ടും വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,840 രൂ​പ​യും പ​വ​ന് 38,720 രൂ​പ​യു​മാ​യി ഉയര്‍ന്നു. വെ​ള്ളി​യാ​ഴ്ച വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​നവുണ്ടായത്. ഉക്രെയ്ന്‍ റഷ്യ യുദ്ധം വിപണിയെ ബാധിച്ചതിനാല്‍ മാ​ർ​ച്ച് മാസം പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വില.

Eng­lish Summary:Gold prices rise again
You may also like this video

Exit mobile version